Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ
പയ്യോളി: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുയുവാക്കൾക്കെതിരെ കേസ്. പ്രതികളിലൊരാളെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. മണിയൂർ ഉല്ലാസ് നഗറിൽ കരകെട്ടിന്റെവിടെ പുളി ബഷീർ എന്ന കെ.കെ. ബഷീറിനെയാണ് (46) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.
22 വയസ്സുള്ള യുവതിയെ വിവിധ സ്ഥലങ്ങളിലായി നിരവധിതവണ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്നു കേസുകളാണ് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്തത്. രണ്ടു പ്രതികൾക്കെതിരെ ഓരോ കേസുകളും രണ്ടുപേരും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതിന് മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ രണ്ടാമത്തെ പ്രതി നവാസ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.