പയ്യോളി കിഴൂരിലുണ്ടായ സ്ഫോടന സ്ഥലം ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു

സൂപ്പർമാർക്കറ്റിന് പിറകിൽ സ്ഫോടനം; വ്യാപാരിക്ക് പരിക്ക്

പ​യ്യോ​ളി : കി​ഴൂ​ർ ചൊ​വ്വ വ​യ​ലി​ന് സ​മീ​പ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പി​റ​കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ വ്യാ​പാ​രി​ക്ക് പ​രി​ക്ക്. ക​ട​യു​ടെ മാ​നേ​ജി​ങ് പാ​ർ​ട്​​ണ​റും മ​ണി​യൂ​ർ കു​ന്ന​ത്തു​ക​ര സ്വ​ദേ​ശി​യു​മാ​യ എ​ണ്ണ​ക്ക​ണ്ടി ഹു​സൈ​നാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ പ​യ്യോ​ളി-​പേ​രാ​മ്പ്ര റോ​ഡി​ലെ കി​ഴൂ​ർ ചൊ​വ്വ വ​യ​ലി​ന് സ​മീ​പ​ത്തെ അ​വാ​ൽ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന് പി​റ​കി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ബോം​ബി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്. ക​ട​യു​ടെ പി​റ​കി​ലെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ളി​ൽ നി​ർ​മി​ച്ച കൂ​ട് ഡ്രി​ല്ല​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച് നീ​ക്ക​വെ​യാ​ണ് സം​ഭ​വം. ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​ന​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ ഹു​സൈ​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

പ​യ്യോ​ളി പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്ഫോ​ട​ക​വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ആ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Blast behind supermarket; Trader injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.