Posted On
date_range Updated On
date_range പയ്യോളിയിലെ വിവാഹ വീട്ടിൽനിന്ന് പണമടങ്ങിയ പെട്ടി കവർന്നു
പയ്യോളി: വിവാഹ വീട്ടിൽനിന്ന് പണമടങ്ങിയ പെട്ടി മോഷണം പോയി. വിവാഹവീടുകളിൽ സാധാരണ വെക്കാറുള്ള പണമടങ്ങിയ കവർ നിക്ഷേപിക്കാനുള്ള രണ്ടുപെട്ടികളിലൊന്നാണ് എടുത്തുകൊണ്ടുപോയത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പയ്യോളി ഭജനമഠം പരിസരത്ത് കഴിഞ്ഞ ഡിസംബർ 22നു നടന്ന വിവാഹസൽക്കാരമൊരുക്കിയ വീട്ടിലാണ് സംഭവം നടന്നത്.
പുലർച്ച ഒന്നു വരെ വീട്ടിൽ സന്ദർശകർ ഉണ്ടായിരുന്നു. അതിനു ശേഷം വീട്ടുമുറ്റത്ത് സൂക്ഷിച്ച പണപ്പെട്ടിയാണ് പിന്നീട് കളവുപോയതായി ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, വരാന്തയിൽ സൂക്ഷിച്ച മറ്റൊരു പെട്ടി നഷ്ടപ്പെട്ടിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.