തിക്കോടിയിൽ കോഴികളെ തീറ്റയിൽ വിഷം നൽകി കൊന്ന നിലയിൽ
Posted On
date_range Updated On
date_range തീറ്റയിൽ വിഷം നൽകി 70 കോഴികളെ കൊന്നു
പയ്യോളി: പ്ലസ് വൺ വിദ്യാർഥി വളർത്തുകയായിരുന്ന 70 കോഴികളെ തീറ്റയിൽ വിഷം നൽകി കൊന്നതായി പരാതി. തിക്കോടി കാവുംപുറത്ത് ഇബ്രാഹിമിൻെറ മകൻ ആദിൽ മുഹമ്മദ് വളർത്തിയ കോഴികളെയാണ് സാമൂഹിക വിരുദ്ധർ തീറ്റയായി നൽകിയ ചോറിൽ വിഷം കലർത്തി കൊന്നതായി കണ്ടെത്തിയത്.
അഞ്ചരമാസം പ്രായമായ കൈരളി ഇനത്തിൽപെട്ട കോഴികളാണ്. മൂന്നു വർഷമായി തുടരുന്ന കോഴി വളർത്തലിൻെറ ഭാഗമായി ആൾത്താമസമില്ലാത്ത തറവാട് വീടിന് സമീപം പ്രത്യേകം തയാറാക്കിയ കൂടുകളിലാണ് ആദിൽ കോഴികളെ പരിപാലിച്ചിരുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.