റെജിയും മിനിയും

കൃഷിയിലും മികവുതെളിയിച്ച് അധ്യാപക ദമ്പതികൾ

ഓമശ്ശേരി: കൂടത്തായി കരോട്ട് റെജി മിനി ദമ്പതികൾ അധ്യാപനത്തോടൊപ്പം കൃഷിയിലും മികവു തെളിയിക്കുന്നു. കൂടത്തായി സെൻറ് മേരിസ് ഹൈസ്കൂളിലെ അധ്യാപകരായ ഇരുവരും സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമ്പോൾ തങ്ങളുടെ കൃഷിയിടത്തിലും നൂറുമേനി വിളയിച്ചു മാതൃകയാവുകയാണ്. വ്യത്യസ്ത ഇനത്തിൽപ്പെട്ട

അയ്യായിരത്തോളം വാഴകളാണ് റെജിയുടെ കൃഷിയിടത്തിലുള്ളത്. കദളി, ഏത്ത, മൈസൂർ, പൂവൻ തുടങ്ങിയവയാണ്​ ധാരാളമായി കൃഷിയിടത്തിലുള്ളത്​. 400 റബർ, ജാതി, മാംഗോസ്​റ്റിൻ, വിവിധ ഇനം കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, കാച്ചിൽ, പച്ചക്കറി തുടങ്ങി വൈവിധ്യമാർന്ന കൃഷികൾ നാലര ഏക്കർ കൃഷിയിടത്തിൽ മാതൃകാപരമായി വിളയിക്കുന്നു. ബി.വി 380 ഇനത്തിൽ പെട്ട 100 കോഴികളും, പാഷൻ കാറ്റ് ഇനം പൂച്ചകളും, മുയൽ, പ്രാവ്, തുടങ്ങിയ വളർത്തുമൃഗങ്ങളും റെജി

വിപണനാടിസ്ഥാനത്തിൽ വീട്ടുവളപ്പിൽ വളർത്തുന്നു. കുട്ടികളുടെ മേൽനോട്ടത്തിൽ അക്വാ കൃഷിയും ഉണ്ട്. കഴിഞ്ഞവർഷം കൃഷി വകുപ്പ് നടപ്പാക്കിയ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി സ്കൂളിൽ നടപ്പാക്കിയത് റെജിയുടെ നേതൃത്വത്തിലുള്ള എസ്.പി.സി ആയിരുന്നു. വലിയ അംഗീകാരമാണ് കൃഷി, വിദ്യാഭ്യാസ വകുപ്പുകളിൽനിന്നും ലഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്തായിരുന്നു പദ്ധതിയുടെ ഭാഗമായി നെൽകൃഷി നടത്തിയിരുന്നത്. പഞ്ചായത്തിലെ മികച്ച കർഷകൻ അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനു ജില്ലാതല പച്ചക്കറി അവാർഡ്​ ലഭിച്ചു. സ്കൂളിൽ സ്​റ്റുഡൻസ് പൊലീസ് എസ്.പി.സി ചുമതലയുള്ള റെജി വിവിധ സാമൂഹിക പ്രവർത്തന

മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സ്കൂളി െൻറ പേരിൽ നടത്തി വരുന്നു. ഒാൺലൈൻ പഠനത്തിനായി കുട്ടികൾക്ക് ലാപ്ടോപ്, അമ്പതോളം ടി.വി, സ്മാർട് ഫോൺ എന്നിവ വിതരണം ചെയ്തു. സൗജന്യ പച്ചക്കറി, പല വ്യഞ്ജന വിതരണം, മാസ്ക് വിതരണം തുടങ്ങിയവയും റെജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ നടന്ന കമ്യൂണിറ്റി എക്സ്പീരിയൻസ് അനുഭവങ്ങളാണ് വിവിധ മേഖലകളിലെ ഊർജസ്വല പ്രവർത്തനത്തിനു പ്രചോദകമായെതെന്ന് റെജി പറഞ്ഞു. ക്രിസ്​റ്റഫ്, ബർണാദ്, ജെറോം, ജോവിയൻ എന്നിവർ മക്കളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.