പെർള: എസ്.എൻ.എ.എ.പി സ്കൂളിലെ റിട്ട. പ്രഥമാധ്യാപിക പെർള ബജകുഡുലുവിലെ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ചന്ദ (റിട്ട. ക്ലർക്ക്, എസ്.എൻ ഹൈസ്കൂൾ, പെർള സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്). മക്കൾ: സുബ്ബ, കാറഡുക്ക (റിട്ട. എൻജിനീയർ, മംഗളൂരു എം.സി.എഫ്), രംദാസ് (മംഗളൂരു) കെ. ദേവദാസ് (റിട്ട. പ്രഥമാധ്യാപകൻ, കജംപാടി ഗവ. എ.പി സ്കൂൾ). മരുമക്കൾ: അഞ്ജലി (മംഗളൂരു), സീത (മംഗളൂരു), സുശീല (അധ്യാപിക, എസ്.എൻ.എ.എ.പി സ്കൂൾ, പെർള). സഹോദരങ്ങൾ: വിദ്യാദായിനി, യമുന, വിശാലാക്ഷി, പരേതരായ സുബ്ബ, അച്യുതൻ, മാലിങ്ക (റിട്ട. മാനേജർ, എസ്.ബി.ഐ), കമല. seethu 90 perlla.jpg ജാനകിക്കുട്ടി കാഞ്ഞങ്ങാട്: നഗരസഭ വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ചെമ്മട്ടംവയലിലെ സി. ജാനകിക്കുട്ടി (62) നിര്യാതയായി. നാലു ദിവസം മുമ്പ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനാധിപത്യ മഹിള അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രസിഡൻറ്, ജില്ല കമ്മിറ്റി അംഗം, സി.പി.എം ബല്ല ലോക്കല്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഹൊസ്ദുര്‍ഗ് ദിനേശ്ബീഡി സഹകരണ സംഘം റിട്ട. ജീവനക്കാരിയാണ്. മൂന്നാം തവണയാണ് നഗരസഭ കൗണ്‍സിലറാകുന്നത്. നിലവില്‍ 12ാം വാര്‍ഡിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരേതനായ പാറക്കാടന്‍ കുഞ്ഞമ്പു നായരുടെയും ചെരക്കര കല്യാണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: എന്‍. കുഞ്ഞമ്പു നായര്‍ (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്). മക്കള്‍: ശരത് (ലണ്ടന്‍), ശ്വേത. മരുമകന്‍: രാഹുല്‍ (മസ്‌കത്ത്). സഹോദരങ്ങള്‍: പാർവതി (റിട്ട. ജീവനക്കാരി, മടിക്കൈ സര്‍വിസ് സഹകരണ ബാങ്ക്), രവി (അഡ്വ. ക്ലര്‍ക്ക്, സി.പി.എം ബല്ലത്ത് ബ്രാഞ്ച് സെക്രട്ടറി), രാധ, പരേതയായ കാര്‍ത്യായനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.