അഭിനന്ദിച്ചു

ആയഞ്ചേരി: എസ്.കെ.എസ്.ബി.വി സ്​റ്റേറ്റ് കമ്മിറ്റി നടത്തിയ മജ്​ലിസുൽ മആരിഫ് ഓൺലൈൻ ഇസ്​ലാമിക്​ സ്കൂൾ പരിപാടിയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ തറോപ്പൊയിൽ സിറാജുൽ ഉലൂം മദ്റസ വിദ്യാർഥിനി എം.വി. അസ്മിറയെ മദ്റസ മാനേജിങ്​ കമ്മിറ്റി . എസ്.യു.എം മാനേജിങ്​ കമ്മിറ്റി പ്രസിഡൻറ്​ നൊച്ചാട്ട് കുഞ്ഞബ്​ദുല്ല ഉപഹാരം നൽകി. ഭാരവാഹികളായ കോലാറ മൂസ, സലീം കണ്ടാമ്പത്ത്, പി.കെ. അശ്റഫ്, സദ്​ർ മുഅല്ലിം നൗഫൽ ബാഖവി, ഈസ ജാസിം റഹ്മാനി, എം.വി. അബ്​ദുല്ല എന്നിവർ സംബന്ധിച്ചു . കോവിഡ്​ സൻെററിലേക്ക്​ പുതപ്പ്​ നൽകി ആയഞ്ചേരി: പഞ്ചായത്ത് കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് ഭാരത് സ്കൗട്സ് ആൻഡ്​ ഗൈഡ്​സ്​ തോടന്നൂർ ലോക്കൽ അസോസിയേഷൻ സംഭാവന ചെയ്ത പുതപ്പുകൾ പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ വലിയവീട്ടിൽ ഏറ്റുവാങ്ങി. വാർഡ് മെംബർ എൻ.കെ ചന്ദ്രൻ, അസി. സിക്രട്ടറി അനീഷ് കുമാർ, നോഡൽ ഓഫിസർ ശൈലേഷ് എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.