ആദരിച്ചു

എളേറ്റിൽ: ഡോക്ടേഴ്സ് ദിനത്തി​ൻെറ ഭാഗമായി കോവിഡ് ചികിത്സ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ഡോ. മുഹമ്മദ് അസ്‌ലമിനെ പന്നൂർ തണൽ എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്​റ്റ്​ ആദരിച്ചു. ദുബൈ ഇൻറർനാഷനൽ മോഡേൺ ഹോസ്പിറ്റലിലെ പൾമണോളജി സ്പെഷലിസ്​റ്റാണ് ഡോ. മുഹമ്മദ് അസ്​ലം. തണലി​ൻെറ സ്നേഹോപഹാരം പാട്ടത്തിൽ അബൂബക്കർ ഹാജിയിൽനിന്ന്​ ഡോ. മുഹമ്മദ് അസ്‌ലമിനുവേണ്ടി പിതാവ് കോട്ടുവറ്റ ഉസ്സയിൻ ഏറ്റുവാങ്ങി. തണൽ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. റഊഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ ടി.പി. മുനീർ, വി.സി. ജാഫർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.