ണണണണണണണ

കൊടുവള്ളി: തകർന്ന് കുണ്ടും കുഴിയുമായി ഗവ. ഹൈസ്കൂൾ കോതൂർ ബൈപാസ് റോഡ്. നൂറുകണക്കിന് വിദ്യാർഥികളും ഇരുച​ക്രവാഹനങ്ങളുമെല്ലാം കടന്നുപോകുന്ന പാതയാണ് അപകടമൊളിപ്പിച്ചും യാത്ര ദുരിതമയമാക്കിയും നിലകൊള്ളുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പലയിടത്തും വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കൊടുവള്ളി ആസാദ് റോഡ്, കൊടുവള്ളി ടൗൺ, ആർ.ഇ.സി റോഡ് എന്നീ ​റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, വിവിധ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാമുള്ള വിദ്യാർഥികൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. തകർന്ന റോഡിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. മഴക്കാലത്ത് യാത്രകൂടുതൽ ദുരിതമാകു​കയും ചെയ്തു. റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.