ഷാഹുൽദാസ്, ബബിൻ

ഡോക്ടർ ചമഞ്ഞ്​ മൊബൈൽ ഫോണുകൾ കവർന്നവർ അറസ്​റ്റിൽ

മുക്കം: ഡോക്ടർ എന്ന വ്യാജേന സ്​റ്റെതസ്കോപ് കഴുത്തിലണിഞ്ഞ് സീൽ നിർമിക്കാനെത്തി മുക്കത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളിൽനിന്ന്​ മൊബൈൽ ഫോണുകൾ കവർന്ന രണ്ടു​ യുവാക്കളെ മുക്കം പൊലീസ് പിടികൂടി. ചാത്തമംഗലം വേങ്ങേരിമഠം വഴക്കാലായിൽ ബബിചെക്കൻ എന്ന ബബിൻ (20), ചാത്തമംഗലം ചോയിമഠത്തിൽ ഷാഹുൽദാസ് (24) എന്നിവരാണ്​ പിടിയിലായത്​.

ശനിയാഴ്ച മുക്കത്തെ ഓർഫനേജ് റോഡിലുള്ള പ്രിൻറിങ്​ സ്ഥാപനത്തിൽ സ്​റ്റെതസ്കോപ് ധരി​െച്ചത്തിയ പ്രതികൾ മുക്കത്തുതന്നെയുള്ള സ്വകാര്യ മെഡിക്കൽ കോളജിലെ യുവ ഡോക്ടർമാരാണെന്നാണ്​ പരിചയപ്പെടുത്തിയത്​. തുടർന്ന് സീൽ നിർമിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനി​െട തന്ത്രപൂർവം സ്ഥാപനത്തിലുണ്ടായിരുന്ന മൂന്നു മൊബൈൽ ഫോണുകൾ കൈക്കലാക്കി. അന്നു രാത്രിതന്നെ മുക്കത്തെ തട്ടുകടയിൽനിന്നും പ്രതികൾ മൊബൈൽ ഫോണുകൾ മോഷ്​ടിച്ചിരുന്നു.

പ്രതികളുടെ വീടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെ കെട്ടാങ്ങൽ അങ്ങാടിയിൽനിന്ന്​ പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്​ടിച്ച പത്ത്​ മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു.

പ്രതികളിലൊരാളായ ബബിൻ കോഴിക്കോട് മെഡിക്കൽ കോളജ്, കുന്ദമംഗലം, തിരുവമ്പാടി തുടങ്ങി വിവിധ പൊലീസ് സ്​റ്റേഷനുകളിൽ, പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിലും മലപ്പുറം ജില്ലയിൽ കഞ്ചാവു കടത്തിയതടക്കമുള്ള കേസുകളിലും പ്രതിയാണ്.

മുക്കം പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജിദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, സിഞ്ചിത്ത്, സുഭാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.