ബ്രിട്ടീഷ് സ്മാരകമായി പൈതൃക പാർക്കാക്കുന്ന അഗസ്ത്യൻ മുഴി പ്രദേശം നഗരസഭ ചെയർമാൻ വി.കുഞ്ഞനും സംഘവും സന്ദർശിക്കുന്നു

ബ്രിട്ടീഷ് പാലം ചരിത്ര സ്മാരകമാക്കി അഗസ്ത്യമുഴിയിൽ പൈതൃക പാർക്കിന് പച്ചക്കൊടി

മുക്കം: അഗസ്ത്യൻമുഴിയുടെ ചരിത്ര ശേഷിപ്പുകളിലൊന്നായ ബ്രിട്ടീഷ് പാലവും അനുബന്ധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുക്കം നഗരസഭ പൈതൃക പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നു. ഇതിെൻറ രൂപരേഖ തയാറായി.

മലബാർ കലാപത്തിനു ശേഷം ഉൾനാടൻ ഗതാഗതത്തിെൻറ അനിവാര്യത മനസ്സിലാക്കിയാണ് ബ്രിട്ടീഷുകാർ 1926ൽ ഇവിടെ പാലം നിർമിച്ചത്. ഇതോടെ മുക്കം പട്ടണത്തിലേക്ക് ഗതാഗതം സുഗമമായി. ആദ്യകാലങ്ങളിൽ ബ്രിട്ടഷ് പട്ടാളക്കാരെയും ഉദ്യോഗസ്ഥരെയും മലബാറിെൻറ മലയോര മേഖലകളിലെത്തിക്കാനാണ് പാലം മുഖ്യമായി ഉപയോഗിച്ചിരുന്നത്. മുക്കത്തും പരിസരത്തും ബ്രിട്ടീഷുകാരുടെ സങ്കേതങ്ങളും ഓഫീസുകളുമൊക്കെ ഇതിന് വേണ്ടി സംവിധാനിച്ചിരുന്നു.

കാലക്രമത്തിൽ ഈ പാലം ബ്രിട്ടിഷുകാരുടെ എസ്റ്റേറ്റുകളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും കാളവണ്ടി ഗതാഗതത്തിനും തുറന്ന് കൊടുത്തതോടെ മലയോര മേഖലയുടെ വ്യാപാര സിരാകേന്ദ്രമായി മുക്കം മാറി. മുക്കത്തേക്കുള്ള ആദ്യ ബസ് സർവീസായ സി.ഡബ്ല്യു.എം.എസിെൻറ സർവീസ് നടത്തിയതും ഈ പാലത്തിലൂടെയാണ്.

1968 ൽ പുതിയ പാലം നിർമ്മാണം നടത്തിയെങ്കിലും യാതൊരു തകരാറും സംഭവിച്ചില്ലെന്നതാണ് മറ്റൊരു സവിശേഷത. പുതിയ പാലം നാടിന് സമർപ്പിച്ചതോടെ പഴയ പാലം ഉപയോഗമില്ലാതെയായി. കാട് പടർന്ന് പാലവും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി. ഇതുസംബന്ധിച്ച പരാതികളും ഉയർന്ന് വന്നു. ഈ പ്രദേശം പൈതൃക പാർക്കാക്കി സംരക്ഷിക്കണമെന്ന ആരോഗ്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ കൂടിയായ പി. പ്രശോഭ് കുമാറിെൻറ നിരന്തര ആവശ്യത്തിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് പൈതൃക പാർക്കിെൻറ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടിയായത്.

കൈവരികൾ കാസ്റ്റ് അയേണിൽ നിർമിച്ച് പാലം സംരക്ഷിക്കുക, നൂറ് മീറ്ററോളം അപ്രോച്ച് റോഡ് കരിങ്കൽ പാളികൾ വിരിച്ച് മനോഹരമാക്കുക, കാസ്റ്റ് അയേൺ ഇരിപ്പിടങ്ങൾ ഒരുക്കുക, പ്രവേശന ഭാഗത്ത് ഗേറ്റ് വേ ഓഫ് മുക്കം എന്ന കവാടം സ്ഥാപിക്കുക എന്നിവയൊക്കെയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് മീറ്റർ അകലത്തിൽ സ്ഥാപിക്കുന്ന നൂറ് വിളക്കുകാലുകളിൽ സ്ഥാപിക്കുന്ന ബോർഡുകളിൽ മുക്കത്തിെൻറ ചരിത്ര സംഭവങ്ങൾ ലഘു വിവരണങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തും. പ്രഭാത നടത്തത്തിനും സായാഹ്ന സമയം ചെലവഴിക്കാനും പറ്റിയ ഇടമായി ഈ സ്ഥലം മാറും.

പത്ത് ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. നിരവധി വ്യക്തികളും സ്ഥാപനങ്ങളും പാർക്കിെൻറ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറായി കഴിഞ്ഞു. പത്തിന് രാവിലെ പാലവും പരിസരവും വൃത്തിയാക്കി പൈതൃക സംരക്ഷണ പ്രഖ്യാപനം നടക്കും. പാർക്കിെൻറ നിർമാണ പ്രർത്തന ഘടകങ്ങൾ ഏറ്റെടുക്കാൻ തയാറുള്ളവരിൽ നിന്ന് സമ്മതപത്രങ്ങൾ ഏറ്റുവാങ്ങും. ഓൺലൈൻ സാംസ്ക്കാരിക സംഗമവും ഇതിെൻറ ഭാഗമായി നടക്കും. നിർദിഷ്ട പാർക്ക് നഗരസഭാ ചെയർമാൻ വി. കുഞ്ഞ െൻറ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. ആരോഗ്യ സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.