ഹരീഷ് ചന്ദ്രൻ
മാവൂർ: 16കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രനെയാണ് (49) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ലെ പ്രളയകാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെയാണ് കൈകൾ ബന്ധിച്ചും വായിൽ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിച്ചത്.
അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പ്രതി വിചാരണസമയത്ത് ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പൂന്തോട്ട പണിക്കാരനായ ഇയാൾ മാനിപുരത്തെത്തിയതായി വിവരം കിട്ടിയ മാവൂർ പൊലീസ് അവിടെയെത്തി പിടികൂടി.
മാവൂർ സി.ഐ കെ. വിനോദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.