പരിക്കേറ്റ ഉമ്മർ
Posted On
date_range Updated On
date_range കടം നൽകിയ പണം തിരികെ ചോദിച്ചതിന് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി
കക്കോടി: കടമായി നൽകിയ പണം തിരികെ ചോദിച്ചതിന് മഴുകൊണ്ട് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. പാലത്ത് അടുവാറക്കൽ താഴത്തെ ചായക്കടക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചതായാണ് പരാതി. മുഖത്തും കൈക്കും പരിക്കേറ്റ തെക്കേടത്തു താഴം മുതിയേരി മീത്തൽ ഉമ്മർ (64) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മുഖത്ത് കണ്ണിനു താഴെയായാണ് മുറിവേറ്റത്. വെട്ടുന്നതിനിടെ തടുക്കാൻ ശ്രമിച്ചപ്പോഴാണ് കൈക്ക് മുറിവേറ്റതെന്നും ഉമ്മർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം കാക്കൂർ പൊലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.