വിജേഷ് കുമാർ
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ യുവതിയോട് അപമര്യാദയായി പെരുമാറിയ കണ്ണൂർ സ്വദേശി പിടിയിൽ. ചെറുതാഴം സ്വദേശി പുതുമന ഇല്ലത്ത് വിജേഷ് കുമാർ നമ്പൂതിരിയെ (42) ആണ് കസബ പൊലീസ് പിടികൂടിയത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട യുവതിയോട് പ്രതി ഫോൺ നമ്പർ വാങ്ങുകയും തുടർന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തു.
യുവതി മോശക്കാരിയാണെന്ന് വരുത്തിത്തീർക്കുന്ന രീതിയിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. യുവതി നൽകിയ പരാതിയെതുടർന്ന്, സൈബർ സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയെ തൊടുപുഴ മണക്കാടുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.