ആരാധനാലയ നിയമ സംരക്ഷണ സംഗമം സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു
ആരാധനാലയ നിയമ സംരക്ഷണ സംഗമം
ചെറുവാടി: ‘ബാബരി-ഗ്യാന്‍വാപി-ഷാഹി മസ്ജിദ്: സംഘ്പരിവാര്‍ പദ്ധതികള്‍ക്ക് കോടതികള്‍ കൂട്ടുനില്‍ക്കരുത്’ തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചുള്ളിക്കാപറമ്പില്‍ ആരാധനാലയ നിയമ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീന് ചെറുവാടി അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി. മന്‍സൂര്‍, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ്, റസാഖ് വഴിയോരം, ടി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇ.എന്‍. നദീറ സ്വാഗതവും ഇ.എന്‍. യൂസുഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.