കു​റ്റ്യാ​ടി-​പേ​രാ​മ്പ്ര റോ​ഡി​ൽ പാ​റ​ക്ക​ട​വ് പ​ള്ളി​ക്ക​ടു​ത്തു​ള്ള അ​പ​ക​ട​ക്കു​ഴി നാ​ട്ടു​കാ​ർ

നി​ക​ത്തു​ന്നു

അധികൃതർ തിരിഞ്ഞുനോക്കിയില്ല; നാട്ടുകാർ റോഡിലെ കുഴി മൂടി

കുറ്റ്യാടി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയിൽ പാറക്കടവ് ജുമാമസ്ജിദിനടുത്ത വാരിക്കുഴി പൊതുമരാമത്ത് വകുപ്പ് അവഗണിച്ചപ്പോൾ നാട്ടുകാർ മൂടി. റീ ടാർ ചെയ്ത് വർഷം തികയാത്ത റോഡാണ് തകർന്നതെന്നും വെള്ളവരയും കടന്ന് റോഡിന്റെ നടുവിലേക്ക് കുഴി വ്യാപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. മുമ്പ് ഇവിടെ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചതാണ്.

ബൈക്ക് യാത്രക്കാരെയും നടന്നുപോകുന്നവരെയും അപായപ്പെടുത്തുന്ന ചതിക്കുഴിയിൽ വലിയ വാഹനങ്ങളുടെ ചക്രങ്ങളും പതിക്കും. മഴ പെയ്താൽ വെള്ളം നിറയുന്ന കുഴി പെട്ടെന്ന് തിരിച്ചറിയാനാവില്ല.

എതിർഭാഗത്തുനിന്ന് വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് കുഴിയിൽപെടുക. അപകടക്കുഴിയുടെ വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കൊല്ലാണ്ടി ആരിഫിന്റെ നേതൃത്വത്തിൽ യുവാക്കൾ രംഗത്തിറങ്ങിയത്.

Tags:    
News Summary - pothole on the road-covered by local residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.