മരച്ചില്ല വീണ് തകർന്ന ബസ്
Posted On
date_range Updated On
date_range ഓടുന്ന ബസിന് മുകളിലേക്ക് മരച്ചില്ല വീണ് യാത്രക്കാരിക്ക് പരിക്ക്
കുറ്റിക്കാട്ടൂർ: ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്ക്. മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂരിനടുത്ത ആനക്കുഴിക്കരയിൽ ബുധനാഴ്ച രാവിലെയാണ് അപകടം. പെരുവഴിക്കടവ് സ്വദേശി ആര്യക്കാണ് പരിക്കേറ്റത്. കോഴിക്കോടുനിന്ന് കുറ്റിക്കടവിലേക്ക് പോകുന്ന ഐസ മോൾ ബസിന് മുകളിലേക്കാണ് റോഡരികിലെ മരത്തിന്റെ കൊമ്പ് പൊട്ടിവീണത്. മുൻവശത്തെ ചില്ല് തകർന്നാണ് യാത്രക്കാരിക്ക് പരിക്കേറ്റത്. ബസിന് മുൻവശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.