വെള്ളിപറമ്പിൽ കാർ വർക് ഷോപ്പിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range വെള്ളിപറമ്പിൽ കാർ വർക് ഷോപ്പിൽ തീപിടിത്തം; കാറുകൾ കത്തിനശിച്ചു
കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ മീഡിയ വൺ ഹെഡ് ക്വാർട്ടേഴ്സിനുസമീപം കാർ വർക് ഷോപ്പിൽ തീപിടിത്തം. ശനിയാഴ്ച രാത്രി 11.15ഓടെയാണ് തീപിടിത്തം. ഇവിടെയുണ്ടായിരുന്ന കാറുകൾ പൂർണമായി കത്തിനശിച്ചു. മുക്കം, മീഞ്ചന്ത അഗ്നിരക്ഷ നിലയങ്ങളിൽനിന്നുള്ള യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. പരിസരത്തെ വീടുകളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് തീയണക്കാനായി. ഇതിനുമുമ്പുതന്നെ പരിസരത്തെ വീട്ടുകാരെ ഒഴിപ്പിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.