മേഷണ കേസിൽ പിടിയിലായ മുരുകേശൻ, ഫൈസൽ, മുരുകൻ എന്നിവർ

പ്ലംബിങ്​ കടകളിലെ മോഷണം : തൊണ്ടി മുതലുകൾ കണ്ടെടുത്തു

വെള്ളിമാട്കുന്ന് : പ്രതികൾ പിടിയിലായതോടെ പതിനഞ്ച് ഹാർഡ് വെയർ കടകളിൽ നിന്ന് മോഷ്ടിച്ച തൊണ്ടി മുതലുകൾ ചേവായൂർ പൊലീസ് കണ്ടെടുത്തു. മോഷണം നടത്തി വരവെ, ചേവായൂർ എസ്.ഐ എം.കെ അനിൽകുമാർ പിടികൂടിയ മോഷണ സംഘങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയിലെ ആക്രി കടയിൽ സൂക്ഷിച്ച മോഷണ വസ്തുക്കൾ പിടികൂടിയത്. പിടിയിലായ ഫൈസലി​െൻറ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു മോഷണ വസ്തുക്കൾ. മോഷ്ടിച്ചു കൊണ്ടുവരുന്ന വസ്തുക്കൾ ഫൈസലാണ് വാങ്ങിയത്. സെൻട്രൽ മാർക്കറ്റിനു സമീപത്തെ കടയിൽ നിന്നാണ് ഫൈസലിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ വസ്തുക്കളുമായി മീനുവും കണ്ണനും ബൈക്കിൽ വരവെ ചേവരമ്പലത്തു വെച്ച് പൊലീസി​െൻറ മുന്നിൽ പെടുകയായിരുന്നു. കണ്ണൻ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് മലാപ്പറമ്പിൽ വെച്ച് പിടിയിലായി. തീരൂരങ്ങാടിയിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ വെങ്ങളത്തെ ആ ക്രികടയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഫറോക്കിൽ നിന്നാണ് മുരുകനെയും മുരുകേശനെയും പിടികൂടിയത്.

പന്തീരങ്കാവിൽ പെരുമണ്ണ റോഡിലെ ഐ.ആർ.എസ്​ ആർക്കേഡിലെ 'ലെ ഗാമ' എന്ന കടയിൽ കഴിഞ്ഞ ആഴ്ച മോഷണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘത്തിന്റെ പടം സമീപത്തെ അയ്യപ്പഭജനമഠത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ തിലാണ് പ്രതികൾ പുരുഷനും സ്ത്രീയും ഉൾപ്പെടുന്നതാെണന്ന് മനസ്സിലായത്.

വേങ്ങേരി, കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്​, കുന്ദമംഗലം, മലാപ്പറമ്പ്​, ​കോവൂർ, മാത്തറ, എലത്തൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിലെ കടകളിലും മോഷണം നടന്നിരുന്നു. ​

ഡി.സി.പി സുജിത്ത് ദാസിന്റെ നേതൃത്ത്വത്തിൽ സ്ക്വാഡുകൾ രൂപവത്കരിച്ചായിരുന്നു അേന്വഷണം. ചേവായൂർ എസ്.ഐ.എം.കെ. അനിൽകുമാർ , പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ് , എലത്തൂർ സി.ഐ കെ.കെ.ബിജു, മെഡിക്കൽ കോളജ് എസ്.ഐ ധനഞ്ജയദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - hardware shop theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.