KC LEAD ജില്ലയിലെ രണ്ടാമത്തെ ​ഫസ്​റ്റ്​ ലൈന്‍ കോവിഡ്​ ട്രീറ്റ്‌മെൻറ്​ സെൻററിന്​ തുടക്കം

KC LEAD ജില്ലയിലെ രണ്ടാമത്തെ ​ഫസ്​റ്റ്​ ലൈന്‍ കോവിഡ്​ ട്രീറ്റ്‌മൻെറ്​ സൻെററിന്​ തുടക്കം കോഴിക്കോട്​: പൊതുജനാരോഗ്യരംഗത്ത് കേരളത്തി​ൻെറ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും കോവിഡിനെ വേരോടെ ഇല്ലാതാക്കാന്‍ നമുക്കാവുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍. ചാത്തമംഗലം എൻ.ഐ.ടി എം.ബി.എ ഹോസ്​റ്റലില്‍ ആരംഭിച്ച രണ്ടാമത്തെ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെറര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ എന്ന മഹാമാരിയെ ചെറുത്തുതോല്‍പിച്ച നമുക്ക് കോവിഡിനെയും അതിജീവിക്കാന്‍ സാധിക്കും. ആരോഗ്യ വകുപ്പി​ൻെറയും ജില്ല ഭരണകൂടത്തി​ൻെറയും നിര്‍ദേശങ്ങള്‍ കര്‍ശനമായി ഓരോരുത്തരും പാലിക്കണം-മന്ത്രി പറഞ്ഞു. എല്ലാ സംവിധാനങ്ങളോടും കൂടി 380 കിടക്കകളാണ് രണ്ടാമത്തെ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിൽ ഒരുക്കിയത്. ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും നാഷനല്‍ ഹെല്‍ത്ത് മിഷനും തയാറാക്കിയ കേന്ദ്രം ബീച്ച് ജനറല്‍ ആശുപത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. നഴ്‌സിങ്​ സ്​റ്റേഷന്‍, കഫ്​റ്റീരിയ, റീക്രിയേഷന്‍ റൂം എന്നിവ ഇവിടെയുണ്ട്. കുടുംബശ്രീ വഴിയാണ് ഭക്ഷണം എത്തിക്കുക. സാമ്പിളുകള്‍ ശേഖരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരു മുറിയിൽ രണ്ടുപേരാണ് ഉണ്ടാവുക. ഡോക്ടര്‍മാര്‍, സ്​റ്റാഫ് നഴ്‌സ്, ഹെഡ് നഴ്‌സ്, അറ്റൻഡേഴ്‌സ്, വളൻറിയര്‍മാര്‍, സെക്യൂരിറ്റി എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്​ അധികാരികൾ അറിയിച്ചു. പി.ടി.എ. റഹീം എം.എല്‍.എ, ജില്ല കലക്ടര്‍ സാംബശിവ റാവു, ജില്ല മെഡിക്കല്‍ ഓഫിസര്‍ വി.ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.