Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTKC LEAD ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെൻറ് സെൻററിന് തുടക്കം
text_fieldsbookmark_border
KC LEAD ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മൻെറ് സൻെററിന് തുടക്കം കോഴിക്കോട്: പൊതുജനാരോഗ്യരംഗത്ത് കേരളത്തിൻെറ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും കോവിഡിനെ വേരോടെ ഇല്ലാതാക്കാന്‍ നമുക്കാവുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍. ചാത്തമംഗലം എൻ.ഐ.ടി എം.ബി.എ ഹോസ്റ്റലില്‍ ആരംഭിച്ച രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ എന്ന മഹാമാരിയെ ചെറുത്തുതോല്‍പിച്ച നമുക്ക് കോവിഡിനെയും അതിജീവിക്കാന്‍ സാധിക്കും. ആരോഗ്യ വകുപ്പിൻെറയും ജില്ല ഭരണകൂടത്തിൻെറയും നിര്‍ദേശങ്ങള്‍ കര്‍ശനമായി ഓരോരുത്തരും പാലിക്കണം-മന്ത്രി പറഞ്ഞു. എല്ലാ സംവിധാനങ്ങളോടും കൂടി 380 കിടക്കകളാണ് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിൽ ഒരുക്കിയത്. ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും നാഷനല്‍ ഹെല്‍ത്ത് മിഷനും തയാറാക്കിയ കേന്ദ്രം ബീച്ച് ജനറല്‍ ആശുപത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. നഴ്‌സിങ് സ്റ്റേഷന്, കഫ്റ്റീരിയ, റീക്രിയേഷന്‍ റൂം എന്നിവ ഇവിടെയുണ്ട്. കുടുംബശ്രീ വഴിയാണ് ഭക്ഷണം എത്തിക്കുക. സാമ്പിളുകള്‍ ശേഖരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരു മുറിയിൽ രണ്ടുപേരാണ് ഉണ്ടാവുക. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ഹെഡ് നഴ്‌സ്, അറ്റൻഡേഴ്‌സ്, വളൻറിയര്‍മാര്‍, സെക്യൂരിറ്റി എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. പി.ടി.എ. റഹീം എം.എല്‍.എ, ജില്ല കലക്ടര്‍ സാംബശിവ റാവു, ജില്ല മെഡിക്കല്‍ ഓഫിസര്‍ വി.ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story