kadal

മത്സ്യബന്ധന തൊഴിലാളിയെ കടലിൽ കാണാതായി തലശ്ശേരി: മത്സ്യബന്ധനത്തിന് ബോട്ടിൽ കടലിൽപോയ മത്സ്യത്തൊഴിലാളിയെ കാണാതായി. കൊല്ലം പയറ്റുവിള ഇരവിപുരം മണക്കാട് ചേരിയിലെ വാസുദേവ​ൻെറ മകൻ വി. സുരേഷ് കുമാറിനെയാണ്​ (55)കാണാതായത്. കൂടെയുണ്ടായിരുന്ന തലശ്ശേരി ചാലിൽ ചർച്ച് കോമ്പൗണ്ടിലെ റോയ് ബാബു ഡിക്രൂസി‍ൻെറ പരാതിയിൽ തീരദേശ പൊലീസ് കേസെടുത്തു. തലശ്ശേരി തലായി തീരത്തുനിന്നും 33 നോട്ടിക്കൽ മൈൽ ദൂരെ പുറംകടലിലാണ് സുരേഷ് കുമാറിനെ കാണാതായത്. ചൊവ്വാഴ്ച ഒന്നിന് ഉച്ചയോടെ മനാഫി​ൻെറ ഗാലക്സി ബോട്ടിൽ പുന്നോൽ പെട്ടിപ്പാലം കോളനിയിലെ കാർത്തിക്, തിരുവനന്തപുരം സ്വദേശി ബാബു എന്നിവർക്കൊപ്പമാണ് സുരേഷ് കുമാറും ഡിക്രൂസും കടലിൽ പോയത്. അന്ന് രാത്രി പത്ത് മണിയോടെ കടലിൽ വലയിട്ട് എല്ലാവരും ബോട്ടിൽ കിടന്നുറങ്ങി. പിറ്റേദിവസം പുലർച്ച മൂന്നോടെ ഉറക്കമുണർന്നപ്പോൾ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. പരാതിയെ തുടർന്ന് കോസ്​റ്റ്​ ഗാർഡ്, മറൈൻ എൻഫോഴ്സ്മൻെറ് എന്നീ സേനകളുടെ സഹായത്തോടെ കോസ്​റ്റൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. പടം....TLY SURESH KUMAR കടലിൽ കാണാതായ സുരേഷ് കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.