ജെ.ഡി.ടി.ആർട്സ് ആൻഡ് സയൻസ് കോളജ് ബിരുദദാനചടങ്ങ് ശനിയാഴ്ച

വെള്ളിമാട്‌കുന്ന്: ജെ.ഡി.ടി ആർട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദദാന ചടങ്ങ് ജൂൺ 27 ശനിയാഴ്ച നടക്കും. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ബിരുദം പൂർത്തിയാക്കിയ 364 പേർക്കാണ് ജെ.ഡി.ടി കൺവെൻഷൻ സെന്ററിൽ വച്ച് ബിരുദദാനം നൽകുക. 

പരിപാടിയിൽ പ്രശസ്ത‌ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ബിരുദ ദാനം നിർവ്വഹിക്കും. ജെ.ഡി.ടി. പ്രസിഡന്റ് ഡോ. പി.സി.അൻവർ അധ‍്യക്ഷത വഹിക്കും. ജെ.ഡി.ടി. സെക്രട്ടറി സി.എ. ഹാരിഫ്, കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.കെ.മഖ്ബൂൽ, സ്റ്റാഫ് അഡ്വൈസർ കെ.പി. വിജിത്‌കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് സക്കീർ പടലിയിൽ എന്നിവർ ചടങ്ങിൽ സംസാരിക്കും. ബിരുദദാനത്തോടൊപ്പം വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും.

Tags:    
News Summary - JDT Arts and Science College graduation ceremony is on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.