ഇസ്രായിൽ അൻസാരി
Posted On
date_range Updated On
date_range 35 കുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
നാദാപുരം: മാഹിയിൽനിന്നും കടത്തുകയായിരുന്ന 35 ലിറ്റർ വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളിയെ നാദാപുരം എക്സൈസ് അറസ്റ്റുചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദിലെ ഇസ്രായിൽ അൻസാരിയെ(27)യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.വി. മുരളിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയോടെ ജില്ല അതിർത്തിയിൽ കായപ്പനച്ചിയിൽ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിലായത്. 7.900 ലിറ്റർ (35 കുപ്പി) പുതുച്ചേരി നിർമിത വിദേശ മദ്യമാണ് കണ്ടെത്തിയത്. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ എ.കെ. ശ്രീജിത്ത്, സി.ഇ.ഒമാരായ കെ.കെ. ജയൻ, ഇ.വി. രജിലാഷ്, എ.കെ. നിഷ, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.