തൊട്ടിൽപാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കടകളിൽ ആരോഗ്യവകുപ്പ് പരിശോധന
തൊട്ടിൽപാലം: ഹെൽത്തി കേരള ശുചിത്വ പരിശോധനയുടെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡിന്റെയും കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം, പൈക്കളങ്ങാടി ടൗണുകൾ കേന്ദ്രീകരിച്ച് കടകളിൽ പരിശോധന നടത്തി.
ശുചിത്വ നിലവാരം പുലർത്താതെയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും പ്രവർത്തിക്കുകയും മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുകയും ചെയ്ത 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഉണക്കമീൻ കട പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തു.പരിശോധനക്ക് കാവിലുംപാറ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിജേഷ് വി.എം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐമാരായ ആർ. രാജേഷ്, രതുഷ, ഷിൻസ് സണ്ണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.