പോക്സോ കേസില്‍ ജിം പരിശീലകൻ അറസ്റ്റില്‍

എലത്തൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനം നടത്തിയ ജിം പരിശീലകൻ അറസ്റ്റില്‍. അത്തോളി കൊളക്കാട് സ്വദേശി വെള്ളാം പറമ്പത്ത് വീട്ടില്‍ റിഷാദിനെ (25) എലത്തൂർ പൊലീസ് പിടികുടി. വിദ്യാർഥിനിയെ ഇവരുടെ പേഴ്സനൽ ജിം ട്രെയിനർ വീട്ടിൽ വന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ നിക്കറിട്ട ഫോട്ടോകൾ നിർബന്ധിച്ചെടുകയായിരുന്നെന്നാണ് പരാതി. ഫോട്ടോകൾ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ആയി പരാതിക്കാരിക്ക് അയച്ചുകൊടുത്തു.

സോഷ്യൽ മീഡിയ വഴി ഇവ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി വിദ്യാർഥിനിയെ കാറിൽ കയറ്റി വയനാട്ടിലെ വൈത്തിരിയിലുള്ള വില്ലയിൽ എത്തിച്ചു ജ്യൂസിൽ മയക്കുമരുന്ന് കലക്കി നിർബന്ധിപ്പിച്ചു കുടിപ്പിച്ച് അർധ ബോധാവസ്ഥയിലാക്കി ലൈംഗിക അതിക്രമത്തിന് ഇരയാക്കി നഗ്ന ഫോട്ടോകളും വിഡിയോകളും ഫോണിൽ പകർത്തുകയുമായിരുന്നു എന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് എലത്തൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, ഷാമിൽ, അസി. സബ് ഇൻസ്‌പെക്ടർ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മിഥുൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അത്തോളി വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതി അത്തോളി, അണ്ടിക്കോട്, തിരുവങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജിം ട്രൈനെറായും പേർസനൽ ട്രൈനറായും ജോലിയെടുത്തു വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Gym trainer arrested for sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.