സുഭാഷ് ചന്ദ്രെൻറ ‘സമുദ്രശില’ പ്രകാശനം ചെയ്ത് കവി ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു
വലിയ എഴുത്തുകാർ 'പൊളിറ്റിക്കലി കറക്ട്' അല്ല -ചുള്ളിക്കാട്
കോഴിക്കോട്: വലിയ എഴുത്തുകാർ 'പൊളിറ്റിക്കലി കറക്ട്' അല്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വാല്മീകിയും വ്യാസനുംകാളിദാസനും വില്യം ഷേക്സ്പിയറുമുൾപ്പെടെയുള്ള വലിയ എഴുത്തുകാരേക്കാൾ ചെറിയ എഴുത്തുകാരാണ് പൊളിറ്റിക്കലി കറക്ട് എന്ന് ചുള്ളിക്കാട് അഭിപ്രായപ്പെട്ടു.
മാതൃഭൂമിയുടെ ക്രിസ്മസ്, പുതുവത്സര പുസ്തകോത്സവത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് സുഭാഷ് ചന്ദ്രെൻറ 'സമുദ്രശില' നോവലിെൻറ ഡീലക്സ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യം ക്ലാസിൽ പഠിക്കാനും ഗവേഷണം നടത്താനും പിഎച്ച്.ഡി നേടാനും മാത്രമാണെന്നാണ് സാഹിത്യ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിചാരമെന്നും ചുള്ളിക്കാട് പറഞ്ഞു. മേയർ ബീന ഫിലിപ്, സുഭാഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.