പ്രതീകാത്മക ചിത്രം

കരിപ്പൂരിൽ 52 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തി​െൻറ സ്വർണം കോഴിക്കോട്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗം പിടികൂടി.

കൂട്ടിലങ്ങാടി സ്വദേശി ഇസ്​മായിലിൽ (55) നിന്നാണ്​ 1096 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്​. ശനിയാഴ്​ച പുലർച്ച ഷാർജയിൽനിന്നുള്ള എയർ​ അറേബ്യ വിമാനത്തിലാണ്​ ഇയാൾ കരിപ്പൂരിലെത്തിയത്​.

അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥ്​, സൂപ്രണ്ട്​ കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്​, ഇൻസ്​പെക്​ടർമാരായ ഇ. മുഹമ്മദ്​ ഫൈസൽ, എം. പ്രതീഷ്​, സി. ജയദീപ്​, ഹെഡ്​ ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.

Tags:    
News Summary - Gold worth Rs 52 lakh seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.