Posted On
date_range Updated On
date_range കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.22 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.22 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ രണ്ട് പേരിൽ നിന്നാണ് 2.545 കിലോഗ്രാം സ്വർണം പിടിച്ചത്. തിരുനാവായ സ്വദേശിയിൽ നിന്ന് 1.48 കിലോഗ്രാമും തിരൂർ സ്വദേശിയിൽ നിന്ന് 1.06 കിലോഗ്രാമുമാണ് കണ്ടെടുത്തത്. ശരീരത്തിലും പാൻറിനുള്ളിലുമായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്.
മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ ഇൻസ്പെക്ടർ രോഹിത് ഖത്രി, ഹെഡ് ഹവിൽദാർമാരായ പി. മനോഹരൻ, കെ.സി. മാത്യൂ എന്നിവരാണ് തിരിച്ചറിഞ്ഞത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ ഗഗൻദീപ് രാജ്, ടി.എൻ. വിജയ, ശിവാനി, ഇൻസ്പെക്ടർമാരായ അരവിന്ദ് ഗൂലിയ, എസ്. പരിവേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.