വഞ്ചനക്കേസ്: ആരോപണം വസ്തുതാവിരുദ്ധമെന്ന് ഫെഡറൽ ബാങ്ക്

കോഴിക്കോട്: ഭവനവായ്പക്ക് അപേക്ഷ‍ിച്ച വ്യക്തിയെക്കൊണ്ട് വഞ്ചനയിലൂടെ വ്യക്തിഗത വായ്പ എടുപ്പിച്ചു എന്ന ഇടപാടുകാരന്‍റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഫെഡറൽ ബാങ്ക് അധികൃതർ. ബാലുശ്ശേരി ശാഖയിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു.

പരാതി ഉന്നയിച്ച് ഇയാൾ മറ്റു പല ഫോറങ്ങളെയും സമീപിച്ചെങ്കിലും വായ്പ അനുവദിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയിട്ടില്ലാത്തതിനാൽ തള്ളിക്കളയുകയായിരുന്നുവെന്നും ഫെഡറൽ ബാങ്ക് മാർക്കറ്റിങ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് വൈസ് പ്രസിഡന്‍റ് ആനന്ദ് ചുഘ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Fraud case: Federal Bank denies allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.