എഫ്.എസ്.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തു; ഡോ. അനീസ് അലി പ്രസിഡന്‍റ്, വി.ടി. കൃഷ്ണൻ ജനറൽ സെക്രട്ടറി

ഫറോക്: ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവീസ് (എഫ്.എസ്.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹ്യ സേവനത്തിന്റെ പാതയിൽ മുന്നേറാനായി ഫാറൂഖ് കോളജ് നാഷണൽ സർവീസ് സ്കീം അലുംനി അംഗങ്ങൾ ചേർന്ന് 2017ലാണ് എഫ്.എസ്.എസ് എന്ന സംഘടനക്ക് രൂപം നൽകിയത്.

പ്രളയ കാലത്തും കൊറോണ കാലത്തും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ച എഫ്.എസ്.എസ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവന ദൗത്യവുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

സംഘടനയുടെ പുതിയ പ്രസിഡന്‍റായി ഡോ. അനീസ് അലി തെരഞ്ഞെടുക്കപ്പെട്ടു. വി.ടി. കൃഷ്ണൻ (ജനറൽ സെക്രട്ടറി), സി.വി. മുഹമ്മദ്‌ നൗഫൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മറ്റു ഭാരവാഹികൾ: കെ.വി. അയൂബ്, വത്സൻ (വൈസ് പ്രസി.), പി. കെ. അബ്ദുൽ സലാം, അഞ്ജന ശശി (സെക്ര.)

യോഗത്തിൽ സംഘടന മുൻ പ്രസിഡന്‍റ് ക്യാപ്റ്റൻ അശ്വനി പ്രതാപ്, മുൻ ജനറൽ സെക്രട്ടറി ഹാരിസ് സി.എം, ഡോ. ഉമ്മർ ഫാറൂഖ്, ഡോ. ഉസ്മാൻ, ഡോ. അബ്ദുൽ റഹീം, സി.പി. അബൂബക്കർ, അബ്ദുൽ റഷീദ്, ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Foundation for Social Service (FSS) office bearers elected; Dr. Anees Ali President, Vt. Krishnan General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.