എലത്തൂരിലെ വീട്ടിൽ തീപിടിച്ച് നശിച്ച ഫർണിച്ചറുകൾ
Posted On
date_range Updated On
date_range എലത്തൂരിൽ അടച്ചിട്ട വീട്ടിൽ തീപിടിത്തം
എലത്തൂർ: അടച്ചിട്ട വീട്ടിൽ തീപിടിത്തം. ഹിന്ദുസ്ഥാൻ പെട്രോളിയത്തിനു എതിർവശം മനീഫ് മഹലിൽ മുഹമ്മദ് കോയയുടെ വീട്ടിലാണ് തീപിടിത്തം.
മുഹമ്മദും കുടുംബവും രണ്ടു ദിവസമായി എറണാകുളത്ത് പോയതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എലത്തൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഫയർ യൂനിറ്റ് എത്തിയാണ് തീയണച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഫർണിച്ചറുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.