കോഴിക്കോട്: ഭിന്നശേഷി വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിയ നൂതനമായ പദ്ധതികൾ പരിഗണിച്ച് സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീമിന് പുരസ്കാരം. ഭിന്ന ശേഷി കുട്ടികളുടെ വിദ്യാഭ്യാസം, സാമുഹീകരണം മുതലായ മേഖലയിൽ നടപ്പിലാക്കിയ നൂതന പദ്ധതികൾ പരിഗണിച്ചാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പ്ലാനിങ് ആന്‍ഡ് അഡ്മിസനിസ്ട്രേഷന്റെ പുരസ്കാരം.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. സുഭാഷ് പുരസ്കാരം ഓൺലൈനായി സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.