പി. മോഹനൻ മാസ്റ്റർ
സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനെൻറ സഹോദരന് ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പിൽ തോൽവി
നാദാപുരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പിൽ ജില്ല സെക്രട്ടറി പി. മോഹനെൻറ സഹോദരന് തോൽവി. മോഹനെൻറ തറവാട് വീടുള്ള ചെക്യാട് ബാങ്ക് ഏരിയ ബ്രാഞ്ചിലെ സമ്മേളനത്തിലെ മത്സരത്തിലാണ് സഹോദരൻ പി. സുരേന്ദ്രൻ തോറ്റത്.
കെ. ലിജീഷാണ് സുരേന്ദ്രനെ തോൽപിച്ച് ബ്രാഞ്ച് സെക്രട്ടറിയായത്. ലിജീഷിനെ ഡി.വൈ.എഫ്.ഐ ചെക്യാട് മേഖലാ സെക്രട്ടറി ഷിജിൻ നിർദേശിക്കുകയായിരുന്നു. കെ. ലിജീഷിനെ നാദാപുരം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി അഷിൽ പിന്താങ്ങി.
എട്ടു പേരിൽ കെ. ലിജീഷിന് അഞ്ചും സുരേന്ദ്രന് മൂന്നും വോട്ട് കിട്ടി. ഏരിയ കമ്മിറ്റി അംഗം എം. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.കെ. ഭാസ്കരനും പി. സുരേന്ദ്രെൻറ ഭാര്യയും ലോക്കൽ കമ്മിറ്റി അംഗവുമായ പി. സജിലയും സമ്മേളനത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.