Posted On
date_range Updated On
date_range വടകരയിൽ ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
വടകര: കോഴിക്കോട് വടകരയിൽ ഓടികൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. കാഞ്ഞിരാട്ടുതറയിലെ എടക്കുടി മുഹമ്മദിെൻറ കാറാണ് കത്തിനശിച്ചത്. ഭാര്യയോടൊപ്പം ആയഞ്ചേരിയിലേക്ക് പോകവെ ചേറ്റുകെട്ടിയിലാണ് സംഭവം.
വഴിയരികില്‍ നിന്നൊരാൾ കാര്‍ കത്തുന്നുവെന്ന് അപകട സൂചന നൽകുകയായിരുന്നു. ഇതോടെ ഇരുവരും കാറിൽ നിന്നിറങ്ങി. നിമിഷങ്ങള്‍ക്കം കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫെബ്രുവരിയില്‍ വാങ്ങിയ െടായോട്ട ഗ്ലാന്‍സ കാറാണ് കത്തിയത്. ഒമ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വടകരയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. ഷമോജ് കുമാര്‍, റിനീഷ്, ശ്രീകാന്ത്, ഷിജു, ഇന്‍ഷാദ്, ഉണ്ണികൃഷ്ണന്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.