Posted On
date_range Updated On
date_range കാലിക്കറ്റിന് ഇനി സ്വന്തം റേഡിയോ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ സ്വന്തം റേഡിയോ പ്രക്ഷേപണത്തിന് സ്വാതന്ത്ര്യദിന പുലരിയിൽ തുടക്കമാകും. 'റേഡിയോ സി.യു' എന്ന ഇന്റർനെറ്റ് റേഡിയോ സംസ്ഥാനത്തെ സർവകലാശാലകളിൽ ആദ്യ സംരംഭമാണ്. സർവകലാശാലയുടെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുകയാണ് റേഡിയോയുടെ ലക്ഷ്യം. അക്കാദമികവും വിനോദവുമായ പരിപാടികളാണ് 'റേഡിയോ സി.യു'വിലുണ്ടാവുക.
സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന പരിപാടികളും കേൾപിക്കും. വിവിധ അറിയിപ്പുകളുമുണ്ടാകും. വിദഗ്ധരുടെ ക്ലാസുകളുമുണ്ടാകും. മൊബൈൽ ആപ്പിലും റേഡിയോ ലഭ്യമാണ്. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ആണ് റേഡിയോ എന്ന ആശയം മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.