മേയ്ത്ര ഹോസ്പിറ്റലിൽ ബ്രെസ്റ്റ് കാൻസർ ക്ലിനിക് പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു. മേയ്ത്ര ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർമാർ സമീപം
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിൽ സമഗ്ര സൗകര്യങ്ങളോടെ ബ്രെസ്റ്റ് കാൻസർ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പ്രശസ്ത അവതാരികയും എഴുത്തുകാരിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിർവഹിച്ചു. മേയ്ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ബ്രെസ്റ്റ് കാൻസർ ലോകത്തുതന്നെ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ്.
കേരളത്തിലും ഈ രോഗം വ്യാപകമാണ്, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് കണ്ടുവരുന്നു. നേരത്തേ കണ്ടെത്തിയാൽ സ്തനാർബുദം പൂർണമായും സുഖപ്പെടുത്താവുന്നതാണ് –ഡോ. ജിജോ വി. ചെറിയാൻ പറഞ്ഞു. ഡോ. റഷീദ ബീഗം, ഡോ. രാഗേഷ് ആർ. നായർ, ഡോ. വിഷ്ണു ശ്രീദത്ത്, ഡോ. സുനിൽ വി. നായർ, ഡോ. ഷാജി കെ. അയിലത്ത്, ഡോ. സുധ ഹരിദാസ്, ഡോ. ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.