എലത്തൂരിൽ കത്തിനശിച്ച ബേക്കറി

ബേക്കറി കത്തിനശിച്ചു; അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം

എ​ല​ത്തൂ​ർ: അ​ട​ച്ചി​ട്ട ബേ​ക്ക​റി​യി​ൽ തീ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ല​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നു സ​മീ​പ​ത്തെ ടേ​സ്​​റ്റി ബേ​ക്ക​റി​യാ​ണ് ക​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ക​ട​യ​ട​ച്ച് പോ​യ​താ​യി​രു​ന്നു ന​ട​ത്തി​പ്പു​കാ​ര​നാ​യ പു​ഷ്പ​രാ​ജ​നും ജീ​വ​ന​ക്കാ​രും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ബേ​ക്ക​റി തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ത്തി​യ​മ​ർ​ന്ന് പു​ക​നി​റ​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്.

എ​ല​ത്തൂ​ർ സ്വ​ദേ​ശി അ​ന​സി‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ട. ​ഫ്രീ​സ​റും ഫ്രി​ഡ്ജും പ​ല​ഹാ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഷെ​ൽ​ഫു​ക​ളും ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ ക​ട​ക്കു​ള്ളി​ൽ പി​ൻ​വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. ഫ​യ​ർ യൂ​നി​റ്റ്​ സ്ഥ​ല​ത്തെ​ത്തി. എ​ല​ത്തൂ​ർ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.


Tags:    
News Summary - bakery caught fire in Elathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.