BACK PAGE പ്ലസ് വൺ: കൂടുതൽ ബാച്ച്​ അനുവദിക്കണം -​നാഷനൽ യൂത്ത് ലീഗ്

കോഴിക്കോട്​: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന്​ നാഷനൽ യൂത്ത് ലീഗ് സംസ്ഥാന സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു. മലബാർ മേഖലയിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കണം. പ്രസിഡന്‍റ്​ ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ കരുവന്തുരുത്തി, നസ്റുദ്ദീൻ മജീദ്, റഹ്മത്തുല്ല ആസാദ് പൂന്തുറ, ഗഫൂർ കൂടത്തായി, ആഷിഖ് കിള്ളിക്കുന്ന്, ഗഫൂർ താനൂർ, അമീൻ മേടപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.