Posted On
date_range Updated On
date_range റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു
ആയഞ്ചേരി: ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചെങ്കിലും വൻ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡിൽ കുറിച്ചാം വള്ളി താഴെ ഓടിക്കാണ്ടിരിക്കുന്ന റോഡ് റോളറിന്റെ ഒരു ഭാഗത്തെ ചക്രം ഊരിത്തെറിച്ചത്.
തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റർ ദൂരെ പതിച്ചു. റോഡിൽ മറ്റു വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.