ഇബ്രാഹീം
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
കോഴിക്കോട്: 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും കൈവശം വെച്ച പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ഇബ്രാഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയങ്കര എസ്.എച്ച്.ഒ ശംബുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹീമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.
എസ്.ഐ ഗ്ലാഡിൻ എഡ്വേർഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, ഷീജ, ജിനീഷ്, പത്മരാജ് രജീഷ്, രമേശ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാറിന്റെ ലഹരിക്കെതിരെയുള്ള പ്രത്യേക ഓപറേഷൻ 'യോദ്ധാവ്' ഭാഗമായാണ് റെയ്ഡ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.