പ്രതിയുടെ രേഖചിത്രം
Posted On
date_range Updated On
date_range മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസ്; മുഖ്യപ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട്: യുവാവിനെ സംഘം ചേർന്ന് മർദിച്ചവശനാക്കി മൊബൈൽ ഫോൺ കവർന്ന സംഘത്തിലെ മുഖ്യപ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മാത്തോട്ടം ഓട്ടോസ്റ്റാൻഡിന് പിറകുവശം പതിയരികണ്ടിപറമ്പിൽനിന്ന് യുവാവിനെ അഞ്ചുപേർ ചേർന്ന് മർദിച്ച കേസിലെ പ്രതിയുടെ ചിത്രമാണ് പുറത്തുവിട്ടത്.
ആക്രമണമേറ്റയാളിൽനിന്നും വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497947233, 9497935184, 0495 2418200 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് കേസന്വേഷിക്കുന്ന മാറാട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.