5646 കിടക്കയുമായി 50 ചികിത്സ കേന്ദ്രങ്ങൾ ഒരുങ്ങി

കോഴിക്കോട്​: സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ ചികിത്സ ലഭ്യമാക്കാനായി ഒരുക്കുന്ന പ്രാഥമിക ചികിത്സ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ജില്ല ലക്ഷ്യം കവിഞ്ഞ നേട്ടമുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ജൂലൈ 23നകം ജില്ലയിൽ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ തയാറാവേണ്ടിയിരുന്നത് 4400 കിടക്കകൾ ആണെങ്കിൽ 5646 കിടക്കകളാണ് വിവിധ കേന്ദ്രങ്ങളിൽ സജ്ജമായത്. 50 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ രോഗികളെ പാർപ്പിക്കാൻ പൂർണ സജ്ജമായി. എണ്ണായിരത്തോളം കിടക്കകൾ തയാറാക്കാൻ കഴിയുന്ന പ്രവർത്തനം നടക്കുന്നു. കോവിഡ് പോസിറ്റിവായതും എന്നാൽ, രോഗലക്ഷണങ്ങൾ കാണിക്കാത്തതുമായ ആളുകളെയാണ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ പാർപ്പിക്കുക. ആശുപത്രികളിൽ ലഭിക്കുന്ന മുഴുവൻ സേവനങ്ങളും ഇവിടെ തയാറാക്കി. ഭക്ഷണം, കിടക്ക, മരുന്ന് തുടങ്ങിയവയെല്ലാം ലഭിക്കും. മാനസിക സംഘർഷം ഒഴിവാക്കാനായി വിനോദോപാധികളായ ടി.വി, പുസ്തകങ്ങൾ, കാരംസ് ബോർഡ്, ചെസ് ബോർഡ് എന്നിവയും ഒരുക്കി. പഞ്ചായത്തുകളിലായി 50 കിടക്കകളുള്ള ഓരോ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികളിൽ 100 കിടക്കകളുള്ള കേന്ദ്രങ്ങളുമാണ് തയാറായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.