Posted On
date_range Updated On
date_range പോക്സോ കേസിൽ 50കാരന്‍ അറസ്റ്റിൽ
കോഴിക്കോട്: നാലര വയസ്സുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 50 കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജ് മായനാട് സ്വദേശി വെളുത്താർ വീട്ടിൽ ഹംസയെയാണ് മെഡിക്കൽ കോളജ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അരുൺ, സി.പി.ഒ ജിതിന്‍ മെഡിക്കൽ കോളജ് അസി. കമീഷണറുടെ സ്ക്വാഡ് അംഗം വിഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.