33 പേര്‍ക്ക് കോവിഡ്; 29 സമ്പര്‍ക്കം

കോഴിക്കോട്: ജില്ലയില്‍ 33 പേര്‍ക്കുകൂടി കോവിഡ്. ഇതിൽ 29 പേര്‍ക്കും സമ്പർക്കം വഴ​ിയാണ്​ രോഗബാധയെന്ന്​ ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തിങ്കളാഴ്​ചയിലെ കണക്കാണിത്​. വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും​ ഉറവിടം വ്യക്തമല്ലാത്ത രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റിവായി ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 73 പേര്‍ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്​റ്റ്​ ഹൗസിലും, 108 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും 50 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 165 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സിയിലും 61 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.സിയിലും 43 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി.സിയിലും ഏഴുപേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും രണ്ടുപേർ മലപ്പുറത്തും, മൂന്നുപേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 26 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്നു വയനാട് സ്വദേശികളും രണ്ടു കണ്ണൂര്‍ സ്വദേശികളും മൂന്നു പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജിലും, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികൾ, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികൾ കോഴിക്കോട് എഫ്.എല്‍.ടി.സിയിലും, ഒരു മലപ്പുറം സ്വദേശി ഫറോക്ക് എഫ്.എല്‍.ടി.സിയിലും, ഒരു കണ്ണൂര്‍ സ്വദേശി, മൂന്നു മലപ്പുറം സ്വദേശികൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. -വിദേശത്തുനിന്ന് എത്തിയവര്‍: ചെങ്ങോട്ടുകാവ് - 1 പുരുഷന്‍ (40) കാവിലുംപാറ - 1 പുരുഷന്‍ (33) സമ്പര്‍ക്കം വഴി രോഗബാധ: കോഴിക്കോട് കോര്‍പറേഷന്‍- 4 പുരുഷന്‍മാര്‍ - (28, 33, 44), സ്ത്രീ (23). (വെസ്​റ്റ്​ഹില്‍, ചെറുവണ്ണൂര്‍, മെഡിക്കല്‍ കോളജ്, ഉമ്മളത്തൂര്‍ സ്വദേശികള്‍). ഏറാമല - 1 പുരുഷന്‍ (66), കക്കോടി - 1 സ്ത്രീ (38), കൊയിലാണ്ടി - 9 പുരുഷന്‍മാര്‍ (25, 25, 64), സ്ത്രീകള്‍ (33, 51, 54, 63), ആണ്‍കുട്ടികൾ- (17, 7), കുന്നുമ്മല്‍ - 1 പുരുഷന്‍(70), മാവുര്‍ - 1 പുരുഷന്‍ (56), നാദാപുരം - 5 ആണ്‍കുട്ടികള്‍ (6,13), പെണ്‍കുട്ടികള്‍ (8,17,17), ഒളവണ്ണ - 1 ആണ്‍കുട്ടി (5), ചെക്യാട് -1 പുരുഷന്‍(43), വടകര -1 സ്ത്രീ (36), നരിക്കുനി - 2 പുരുഷന്‍മാര്‍ (42,65), രാമനാട്ടുകര -2 പുരുഷന്‍(50), സ്ത്രീ (44) ആരോഗ്യപ്രവര്‍ത്തക. -ഉറവിടം വ്യക്തമല്ലാത്തവര്‍: ഫറോക്ക് -1 പുരുഷന്‍(73), മണിയൂര്‍ -1 ആണ്‍കുട്ടി (3).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.