നാടക വർത്തമാനങ്ങൾ 75 ദിവസം

കോഴിക്കോട്: യുവകലാസാഹിതി നാടക ഗ്രാമം എഫ്.ബി പേജിൽ നാടക വർത്തമാനങ്ങൾ പ്രതിദിന ലൈവ് പരിപാടി 75 ദിവസം പൂർത്തിയായി. നാടകപ്രവർത്തകരുടെ അനുഭവം പങ്കുവെക്കുന്നതിനും അവരുമായി സംവദിക്കുന്നതിനുമാണ് യുവകലാസാഹിതി ലൈവ് പരിപാടി ആരംഭിച്ചത്. കോവിഡ് കാലത്ത് അരങ്ങി​ൻെറ കലാകാരന്മാർക്ക് സംവദിക്കാനുള്ള വേദിയിൽ കേരളത്തിലെ നിരവധി നാടകപ്രവർത്തകർ പങ്കെടുത്തു. 75ാം ദിവസത്തെ പരിപാടി ചലച്ചിത്രകാരൻ വിനയൻ ഉദ്ഘാടനം ചെയ്തു. തമിഴ് എഴുത്തുകാരനും നോവലിസ്​റ്റും അഭിനേതാവുമായ എം. ചന്ദ്രകുമാർ (ഓട്ടോ ചന്ദ്രൻ) മുഖ്യാതിഥിയായി. മജീദ് ശിവപുരം സ്വാഗതം പറഞ്ഞു. ഡോ. ശരത്​ മണ്ണൂർ, അഷ്റഫ് കുരുവട്ടൂർ, കെ.വി. സത്യൻ, കെ.കെ. ജയേഷ് എന്നിവരാണ് സംഘാടകർ. മേയ്​ പത്തിന് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശനാണ് പ്രതിദിന പരിപാടി ഉദ്ഘാടനം ചെയ്തത്. ഒാൺലൈൻ 'ചങ്ങാതിക്കൂട്ടം' കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല യുവജന വിഭാഗമായ യുവതയുടെ ആഭിമുഖ്യത്തിൽ ദേശീയ സൗഹൃദ ദിനത്തോടനുബന്ധിച്ച് 'ചങ്ങാതിക്കൂട്ടം' ഓൺലൈൻ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ പി.എസ്​. വിപിൻ ഉദ്ഘാടനം ചെയ്തു. യുവത സെക്രട്ടറി വിബിൻ ഇല്ലത്ത്, പ്രസിഡൻറ്​ കെ.എസ്. ഹിരൺ, പ്രബൽ ഭരതൻ, വി.സി. ഷിംന, എം.പി. വൈശാഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.