Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTനാടക വർത്തമാനങ്ങൾ 75 ദിവസം
text_fieldsbookmark_border
കോഴിക്കോട്: യുവകലാസാഹിതി നാടക ഗ്രാമം എഫ്.ബി പേജിൽ നാടക വർത്തമാനങ്ങൾ പ്രതിദിന ലൈവ് പരിപാടി 75 ദിവസം പൂർത്തിയായി. നാടകപ്രവർത്തകരുടെ അനുഭവം പങ്കുവെക്കുന്നതിനും അവരുമായി സംവദിക്കുന്നതിനുമാണ് യുവകലാസാഹിതി ലൈവ് പരിപാടി ആരംഭിച്ചത്. കോവിഡ് കാലത്ത് അരങ്ങിൻെറ കലാകാരന്മാർക്ക് സംവദിക്കാനുള്ള വേദിയിൽ കേരളത്തിലെ നിരവധി നാടകപ്രവർത്തകർ പങ്കെടുത്തു. 75ാം ദിവസത്തെ പരിപാടി ചലച്ചിത്രകാരൻ വിനയൻ ഉദ്ഘാടനം ചെയ്തു. തമിഴ് എഴുത്തുകാരനും നോവലിസ്റ്റും അഭിനേതാവുമായ എം. ചന്ദ്രകുമാർ (ഓട്ടോ ചന്ദ്രൻ) മുഖ്യാതിഥിയായി. മജീദ് ശിവപുരം സ്വാഗതം പറഞ്ഞു. ഡോ. ശരത് മണ്ണൂർ, അഷ്റഫ് കുരുവട്ടൂർ, കെ.വി. സത്യൻ, കെ.കെ. ജയേഷ് എന്നിവരാണ് സംഘാടകർ. മേയ് പത്തിന് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശനാണ് പ്രതിദിന പരിപാടി ഉദ്ഘാടനം ചെയ്തത്. ഒാൺലൈൻ 'ചങ്ങാതിക്കൂട്ടം' കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല യുവജന വിഭാഗമായ യുവതയുടെ ആഭിമുഖ്യത്തിൽ ദേശീയ സൗഹൃദ ദിനത്തോടനുബന്ധിച്ച് 'ചങ്ങാതിക്കൂട്ടം' ഓൺലൈൻ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ പി.എസ്. വിപിൻ ഉദ്ഘാടനം ചെയ്തു. യുവത സെക്രട്ടറി വിബിൻ ഇല്ലത്ത്, പ്രസിഡൻറ് കെ.എസ്. ഹിരൺ, പ്രബൽ ഭരതൻ, വി.സി. ഷിംന, എം.പി. വൈശാഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story