എലത്തൂരിൽ റോഡുകൾക്ക് 70 ലക്ഷം

എലത്തൂർ: നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന്​ 70 ലക്ഷം രൂപ അനുവദിച്ചു. നാലു റോഡുകൾക്കാണ് 70 ലക്ഷം രൂപയുടെ പദ്ധതി അംഗീകാരം ലഭിച്ചത്. നേരത്തേ ലഭിച്ച 611 ലക്ഷം രൂപയുടെ പദ്ധതിക്ക് പുറമെയാണ് ഇത്. പാഞ്ചേരിക്കണ്ടി -കൊട്ടാരക്കുന്ന് കോളനി റോഡ് (തലക്കുളത്തൂർ) - 40 ലക്ഷം, കരിമ്പലങ്ങാട്ട് താഴെ -കളരിപറമ്പത്ത് റോഡ് (കക്കോടി) –10 ലക്ഷം, വെള്ളച്ചാലിൽ കോട്ടയ്ക്ക മുക്കാലംപാറ റോഡ് (കാക്കൂർ) –10 ലക്ഷം, അരക്കണ്ടിയിൽതാഴം റോഡ് (കാക്കൂർ) –10 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.