Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTഎലത്തൂരിൽ റോഡുകൾക്ക് 70 ലക്ഷം
text_fieldsbookmark_border
എലത്തൂർ: നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന് 70 ലക്ഷം രൂപ അനുവദിച്ചു. നാലു റോഡുകൾക്കാണ് 70 ലക്ഷം രൂപയുടെ പദ്ധതി അംഗീകാരം ലഭിച്ചത്. നേരത്തേ ലഭിച്ച 611 ലക്ഷം രൂപയുടെ പദ്ധതിക്ക് പുറമെയാണ് ഇത്. പാഞ്ചേരിക്കണ്ടി -കൊട്ടാരക്കുന്ന് കോളനി റോഡ് (തലക്കുളത്തൂർ) - 40 ലക്ഷം, കരിമ്പലങ്ങാട്ട് താഴെ -കളരിപറമ്പത്ത് റോഡ് (കക്കോടി) –10 ലക്ഷം, വെള്ളച്ചാലിൽ കോട്ടയ്ക്ക മുക്കാലംപാറ റോഡ് (കാക്കൂർ) –10 ലക്ഷം, അരക്കണ്ടിയിൽതാഴം റോഡ് (കാക്കൂർ) –10 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻെറ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story