കോഴിക്കോട്​ കോവിഡ്​ കുതിപ്പ്​; തൂണേരിയിൽ ഒറ്റദിവസം 40 പേർക്ക്​ രോഗം

കോഴിക്കോട്: ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ റെ​േക്കാഡ്​. തൂണേരി ​ഗ്രാമപഞ്ചായത്തിൽ 40 പേർ ഉൾപ്പെടെ ജില്ലയില്‍ 58 പേർക്കാണ്​ ചൊവ്വാഴ്​ച കോവിഡ് സ്​ഥിരീകരിച്ചത്​. ഒറ്റദിവസം ഇത്രയുമധികം പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമാണ്​. സമ്പർക്കത്തിലൂടെയാണ്​ ഭൂരിഭാഗം പേർക്കും രോഗബാധ. നാദാപുരം മേഖലയിലാണ്​ സ്​ഥിതി അതി ഗുരുതരം. പഞ്ചായത്ത്​ പ്രസിഡൻറിനടക്കം രോഗം സ്​ഥിരീകരിച്ചതോടെ തൂണേരി വലിയ ആശങ്കയിലാണ്​ ജനങ്ങൾ. ലക്ഷണം കാണിക്കാത്ത കോവിഡ്​ ബാധിതർ മരണവീടുകൾ സന്ദർശിച്ചതാണ് ആദ്യഘട്ട പരിശോധനയിൽതന്നെ ഇത്രയധികം കേസുകളുണ്ടാവാനിടയാക്കിത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾ ലംഘിച്ച് 300ലധികം പേരാണ് മേഖലയിലെ മരണവീടുകളിലെത്തിയതും അനുബന്ധ ചടങ്ങുകളിൽ സംബന്ധിച്ചതും. ഉറവിടം വ്യക്തമാകാത്ത തരത്തിൽ ശനിയാഴ്​ച മൂന്നുപേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ്​ രോഗവ്യാപനം വ്യക്തമായത്​. തിങ്കളാഴ്​ച മേഖലയിൽ മൊത്തം 400 ​േപരു​െട സാമ്പിളുകളാണ്​ പരിശോധിച്ചത്​. ഇതിൽ 53 പേരുടെ ഫലം പോസിറ്റിവായിരുന്നു​. ചൊവ്വാഴ്​ച തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 568 പേർക്ക്​ നടത്തിയ ആൻറിജൻ പരിശോധനയിൽ 43 പേരും പോസിറ്റിവായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കേസുകളുടെ എണ്ണം കൂടിയതോടെ തൂണേരി, നാദാപുരം ഗ്രാമപഞ്ചാത്തുകളിൽ ട്രിപ്​ൾ ലോക്​ഡൗണിന്​ സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങൾ​ ഏർപ്പെടുത്തി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.